Wednesday, August 8, 2012

നിക്ഷേപം 3000 കോടി വരുമാനം 3000 കോടി


മുടക്കു മുതല്‍ ആദ്യവര്‍ഷം തന്നെ തിരിച്ചു കിട്ടുന്ന  ഒരു ബിസ്സിനസ്സ് മോഡല്‍ ഭൂലോകത്തുണ്ടോ? വലിയ ലോകപരിചയമില്ലാത്തതിനാല്‍ ആഗോള സ്ഥിതി വിവരം അറിയില്ല.  കേരള സാഹചര്യത്തില്‍ ഒരു പക്ഷേ വ്യാജമദ്യത്തിലോ, മണലൂറ്റിലോ ഒരു പക്ഷേ ഈ ഇക്വേഷന്‍ നടപ്പിലാകുമായിരിക്കും. പക്ഷേ അവിടെയും, ഓഹരി നല്‍കാത്തതിന്റെ പേരില്‍ ലോക്കല്‍ പോലീസ്, നേതാക്കള്‍ എന്നിവരുടെ ഭീഷണിയുണ്ടാകും. ഇതൊന്നുമില്ലാതെ ധൈര്യമായി  നിക്ഷേപം നടത്തി ലാഭം കൊയ്യാവുന്ന ഒരു പദ്ധതിയുണ്ട്- വിഴിഞ്ഞം മദര്‍ പോര്‍ട്ട് !

 കഴിഞ്ഞവര്‍ഷം 70 ലക്ഷം കണ്ടെയിനറുകള്‍ കയറ്റിയിറക്കി. ഇതില്‍ 28 ലക്ഷത്തോളം കണ്ടെയിനറുകള്‍ മറ്റു പോര്‍ട്ടുകളിലെ ട്രാന്‍സ്ഷിപ്പ്‌മെന്റ് മാര്‍ഗ്ഗത്തിലാണ്  വന്നുപോയത്. ഒരു കണ്ടെയിനര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് നടത്തുമ്പോള്‍ 10,000 രൂപ വ്യാപാരിക്ക് അധികച്ചെലവാകുന്നുവത്രേ.
കൂടാതെ 10 ദിവസത്തെ കാലതാമസവും. വിഴിഞ്ഞം മദര്‍പോര്‍ട്ടുണ്ടായിരുന്നെങ്കില്‍ 28000000X10000 = 2800 കോടി  രൂപ ഒരു വര്‍ഷം  വരുമാനം ലഭിച്ചേനേ ! ലോകത്തിലെതന്നെ ഏറ്റവും  വലിയ മദര്‍പോര്‍ട്ടാകുന്നതിനാല്‍ വിഴിഞ്ഞത്തിന് അയല്‍രാജ്യങ്ങളുടെ ട്രാന്‍സ്ഷിപ്പ്‌മെന്റും ഏറ്റെടുക്കാന്‍ കഴിയും. അതായത് പ്രവര്‍ത്തിച്ചു തുടങ്ങുന്ന വര്‍ഷത്തില്‍ തന്നെ വിഴിഞ്ഞത്തിന് മുടക്കുമുതല്‍ തിരിച്ചു കിട്ടുമെന്നര്‍ത്ഥം ! ഇതിനു പുറമേ കേരളത്തിന്റെയും ഇന്ത്യയുടെയും വ്യവസായവല്‍ക്കരണം വിഴിഞ്ഞം ത്വരിതപ്പെടുത്തും.  ഇതൊക്കെ കൊണ്ടു തന്നെയാണ് ഒരു നൂറു വര്‍ഷമായിട്ടും വിഴിഞ്ഞം ഒരു കാനല്‍ ജലമായി അകന്നു പോകുന്നത്.

3 comments:

  1. 2004 ലെ മാവേലിനാടിന്റെ വിഴിഞ്ഞം ദൗത്യത്തില്‍ നിന്നും NTV എന്തു കൊണ്ടു പിന്നാക്കം പോയി എന്നു ചിന്തിച്ചിരിക്കുമ്പോഴാണു് NTV ബ്ലോഗ്റോള്‍ കാണുന്നതു്. വളരെയധികം സന്തോഷമായി. 2004 ഒക്ടോബറിലെ മാവേലിനാടിന്റെ വിഴിഞ്ഞം സ്പെഷല്‍ പേജുകളുടെ യുണികോഡ് ഫയലുകള്‍ ഞാന്‍ മെയില്‍ ചെയ്യുന്നു. ബ്ലോഗ്റോളില്‍ പോസ്റ്റ് ചെയ്യുമെന്നു് പ്രതീക്ഷിക്കുന്നു.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. വിഴിഞ്ഞം മദര്‍പോര്‍ട്ടിന്റെ പണി നമ്മുടെ ബഹുമാന്യനായ ഇ.ശ്രീധരന്‍ അവര്‍കളുടെ DMRC യെക്കൊണ്ടു ചെയ്യിക്കാന്‍ കഴിയുമോയെന്നു പരിശോധിക്കുക

    ReplyDelete