Wednesday, August 8, 2012

സായിപ്പെങ്ങനെ വെടിവെയ്ക്കാതിരിക്കും.


ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കടം വാങ്ങിക്കൂട്ടിയ സംസ്ഥാനമെന്ന ഖ്യാതി ദീദിയുടെ ബംഗാളിനാണ്.  വര്‍ഷം തോറും 22000 കോടി രൂപയോളം പലിശ കൊടുക്കേണ്ടി വരുന്ന  വിധത്തില്‍ 2 ലക്ഷം കോടി രൂപയുടെ കടമാണ് ബംഗാളിയുമയക്കുന്നത്.  ഇത് എഴുതിത്തള്ളാന്‍ വേണ്ടിയാണ് ദീദി ഇടയ്ക്ക് പ്രണബ് ദാദയെ വിരട്ടിയത്.  ദാദ കൊടുത്ത മറുപടി അറിയണ്ടേ? വേണമെങ്കില്‍ നമ്മുടെ സ്വന്തം ബംഗാള്‍ കടം എഴുതിത്തള്ളാം. പക്ഷേ അതൊരു പുലിവാലാണ്. തൊട്ടു പുറകെ പഞ്ചാബ്, കേരളം എന്നിങ്ങനെയുള്ള കടവാലന്മാര്‍ പിടികൂടും. അവരുടെ കടവും എഴുതിതള്ളേണ്ടിവരും. കേരളത്തിന്റെ കടം 90,000 കോടിയായി ചാണ്ടിമാമന്‍ ഉയര്‍ത്തി നിര്‍ത്തിയിട്ടുണ്ട്.

പഞ്ചാബെന്ന രണ്ടാമന്റെ കണക്ക് വ്യക്തമായിട്ടില്ല. എന്തായാലും ലക്ഷം കോടികവിയുമെന്നുറപ്പ് ! കടത്തിന്റെ പിറകെ പഞ്ചാബിനെ മഴയും ചതിച്ചു.  കര്‍ഷകന്‍ കുത്തുപാളയുമെടുത്തു തെരുവിലിറങ്ങിയ നേരത്ത് ക്യാബിനറ്റ് ഒന്നടങ്കം അമേരിക്കയിലേക്ക് വച്ചുപിടിച്ചു.  തെരെഞ്ഞെടുപ്പ്  ഫണ്ടിംഗ് സ്രേതസ്സുകളിലൊന്നായ ഗ്രാമവികസനമന്ത്രി സുര്‍ജിത് സിംഗ് രക്രയുടെ വകയിലൊരു ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍  പങ്കെടുക്കലാണ് ലക്ഷ്യം. പലവഴിക്കും മാര്‍ഗ്ഗത്തിലുമായി  മുഖ്യമന്ത്രിയും മകന്‍ ഉപമുഖ്യമന്ത്രിയും ഉള്‍പ്പെടെ 11 ക്യാബിനറ്റ്  കുതിരകള്‍ അമേരിക്കയിലെ  വിസ്‌കോണ്‍സിലേക്ക് പറന്നിറങ്ങിത്തുടങ്ങി.

പാവം പഞ്ചാബി കര്‍ഷകരെ പറ്റിച്ച് നാടുവിട്ടവരെ ഒരു പാഠം പഠിപ്പിക്കണമെന്ന്  സായിപ്പ്  തീരുമാനിച്ചു. തോക്കുമെടുത്ത് നേരെ ഗുരുദ്വാരയിലേക്ക്  പാഞ്ഞു.  പക്ഷേ  ആളും സമയവും  സായിപ്പിന്  തെറ്റിപ്പോയി. പഞ്ചാബ് ക്യാബിനറ്റിനെ ഒന്നടങ്കം ചുട്ടെരിക്കാന്‍ പുറപ്പെട്ട സായിപ്പിന്റെ മനസ്സലിഞ്ഞു, വിസ്‌കോണ്‍സില്‍  വെടിപൊട്ടി. സായിപ്പെങ്ങനെ വെടിവക്കാതിരിക്കും.

No comments:

Post a Comment