Wednesday, September 5, 2012

വിഴിഞ്ഞം


                                                                                                                                            14.08.12

ബഹു. മുഖ്യമന്ത്രി
കേരള സര്‍ക്കാര്‍
തിരുവനന്തപുരം

സര്‍,

തുറന്ന  നിവേദനം - വിഴിഞ്ഞത്ത് ബങ്കറിംഗ് പോര്‍ട്ട് ആരംഭിക്കണം.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെക്കാലമായി വിഴിഞ്ഞം മദര്‍പോര്‍ട്ടെന്ന ആശയവുമായി മാധ്യമ/ ജനകീയ പ്രചരണ പരിപാടികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ് ഞങ്ങള്‍. കുമാര്‍ എനര്‍ജി കോര്‍പ്പറേഷന്‍, സൂം-ചൈന കണ്‍സോര്‍ഷ്യം, ലാന്‍കോ കൊണ്ടപ്പള്ളി, വെല്‍സ്പണ്‍ കണ്‍സോര്‍ഷ്യം എന്നിങ്ങനെ വിഫലമായ പല ടെന്‍ഡര്‍ പരീക്ഷണങ്ങള്‍ക്കൊടുവിലാണല്ലോ നമ്മളിപ്പോള്‍. ഇത്രയും ബ്രഹത്തായ ഒരു പദ്ധതി നടപ്പിലാക്കാനുള്ള കഴിവ് സംസ്ഥാന സര്‍ക്കാരിനുണ്ടോ എന്നു സംശയം തോന്നിപ്പിക്കുന്നതാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലെ കാഴ്ചകളും അനുഭവങ്ങളും. പിന്നിട്ട ഓരോ വര്‍ഷവും പദ്ധതി ചെലവ് ക്രമാതീതമായി വര്‍ദ്ധിപ്പിച്ച് വര്‍ദ്ധിപ്പിച്ചു പദ്ധതി തന്നെ ഒടുവില്‍ ലാഭകരമല്ലാതായി തീരുന്ന അവസ്ഥ സംജാതമായിക്കൊണ്ടിരിക്കുകയാണ്. ഈ കാലയളവില്‍ സമീപ സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും പല വന്‍കിട പോര്‍ട്ടുകള്‍ ആരംഭിക്കുകയും പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തിട്ടുണ്ട്.  അതുകൊണ്ടാണ്  വിഴിഞ്ഞം നമുക്ക് വഴങ്ങുകയോ വിഴുങ്ങുകയോ ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലായി എന്ന് നേരത്തെ സൂചിപ്പിച്ചത്. മുടക്കിയ മുതല്‍ പോലും കാര്യമായ പ്രയോജനമില്ലാതെ മറ്റൊരു
'കല്ലട' യായി മാറുമോ എന്നും സംശയമുണ്ട്.

മദര്‍പോര്‍ട്ട് എന്ന ആശയം മലയാളികളെ പഠിപ്പിച്ച ഞങ്ങള്‍ക്ക്   ഇപ്പോള്‍ മറ്റൊരു നിര്‍ദ്ദേശമാണ് അങ്ങയുടെ മുന്നില്‍ വയ്ക്കാനുള്ളത്. മദര്‍പോര്‍ട്ടിന്റെ ഒരുക്കങ്ങളും  ടെന്‍ഡര്‍ നടപടികളും ഒരു വശത്തുകൂടെ നടക്കട്ടെ. നിലവിലുള്ള വിഴിഞ്ഞം മത്സ്യബന്ധന തുറമുഖ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് വളരെ പെട്ടെന്ന് തന്നെ നമുക്ക് ഒരു ബങ്കറിംഗ് പോര്‍ട്ട് വിഴിഞ്ഞത്ത് ആരംഭിക്കാന്‍ കഴിയും. കാര്യമായ മുതല്‍ മുടക്കില്ലായെന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും ശ്രദ്ധേയമായ വസ്തുത. നിലവിലുള്ള മത്സ്യ ബന്ധന പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു തടസ്സമോ, ബുദ്ധിമുട്ടോ ഇല്ലായെന്നതും എടുത്തു പറയേണ്ട വസ്തുതയാണ്. പ്രതിവര്‍ഷം നമ്മുടെ മുമ്പില്‍ കൂടി കടന്നു പോകുന്ന 18000 കപ്പലുകള്‍ ബങ്കറിംഗിന്റെ വലിയൊരു  സാധ്യത
നമ്മുടെ മുമ്പില്‍ തുറന്നിടുന്നു.  ഇന്ധനം, വെള്ളം, ഭക്ഷണം എന്നിവയുടെ കൈമാറ്റം കേരളത്തിന്റെ വ്യാപാരരംഗത്തെ കൂടുതല്‍ സജീവമാക്കും. ക്രൂ ചേഞ്ചിംഗ് നമ്മുടെ വിമാനത്താവളത്തെ അന്താരാഷ്ട്ര പ്രശസ്തമക്കും. ഓരോ കപ്പലില്‍ നിന്നും ഇറങ്ങുന്ന ക്രൂ നമ്മുടെ ടൂറിസം വ്യവസായത്തെ കൂടുതല്‍ സജീവമാക്കും.  ടൂറിസ്റ്റ്  ടാക്‌സികള്‍  ഇടതിടവില്ലാതെ സീ പോര്‍ട്ട്- എയര്‍പോര്‍ട്ട് റോഡിലൂടെ സഞ്ചരിക്കും. ഓരോ ക്രൂവിനും ഹെല്‍ത്ത്  സര്‍ട്ടിഫിക്കേറ്റ് വേണ്ടി വരുമെന്നതിനാല്‍ നമ്മുടെ  ഡോക്ടര്‍ കമ്മ്യൂണിറ്റിയെ ബങ്കറിംഗ് പോര്‍ട്ട്  നേരിട്ട് വളര്‍ത്തും . കപ്പലുകളുടെ ചെറിയ അറ്റകുറ്റപണി പോലും വിഴിഞ്ഞം കടലില്‍ വച്ചു തന്നെ ചെയ്യാന്‍ കഴിയും. ചുരുക്കത്തില്‍ കാര്യമായ മുതല്‍ മുടക്കില്ലാതെ ഒരു വലിയ മാറ്റം സാധ്യമാക്കുന്നതാണ്  വിഴിഞ്ഞം  ബങ്കറിംഗ്  പോര്‍ട്ട്.

വിജയകരമായ ഒരു ബങ്കറിംഗ് പോര്‍ട്ടിന് ഏകദേശം 240 കോടി  രൂപയുടെ വരുമാനമുണ്ടാകുമെന്നു കണക്കാക്കുന്നു. (വല്ലാര്‍പ്പാടം പോര്‍ട്ടില്‍ നിന്നും കഴിഞ്ഞവര്‍ഷം നമുക്ക് ലഭിച്ച വരുമാനം 48 കോടിയും ഡ്രെഡ്ജിംഗിനു വേണ്ടി വന്ന ചെലവ് 110 കോടിയുമാണെന്ന് ഇത്തരുണത്തില്‍ നാമോര്‍ക്കണം). മേല്‍പ്പറഞ്ഞ വസ്തുതകള്‍ കണക്കിലെടുത്ത് വിഴിഞ്ഞം  ബങ്കറിംഗ്്്് പോര്‍ട്ട് എന്ന ഈ വിഷയത്തില്‍ അങ്ങയുടെ അടിയന്തിര തീരുമാനമുണ്ടാകണമെന്നഭ്യര്‍ത്ഥിക്കുന്നു.

  ജനപക്ഷത്തോടെ,



ഏലിയാസ് ജോണ്‍ ജയമോഹന്‍ കെ. എസ്്് വില്‍ഫ്രഡ് കുലാസ്


                                   T.C 26/2052, Tutors Lane , Statue,Trivandrum-1

Tuesday, August 21, 2012

ഉറക്കാത്ത സ്വപ്‌നം




ബീജിംഗ് ഒളിംമ്പിക്‌സില്‍ ഒന്നാം സ്ഥാനത്തെത്തിയവര്‍ ലണ്ടന്‍ ഒളിംമ്പിക്‌സില്‍ രണ്ടാംസ്ഥാനത്തെത്തിയാലുള്ള പുകിലെന്തായിരിക്കണമെന്നറിയാന്‍ ചൈനയോളം സൂകഷിച്ചു പിന്തുടര്‍ന്നാല്‍ മതിയാകും. സ്‌പോര്‍ട്‌സിന്റെ ചുമതലക്കാരുടെയും കോച്ചുമാരുടെയും നെഞ്ചിടിപ്പ് ലണ്ടന്‍ വിടുന്നതിനു മുമ്പു തന്നെ ഒരു പഞ്ചാരിമേളമായി  ഉയര്‍ന്നു കഴിഞ്ഞിരുന്നു എന്നതാണ് റിപ്പോര്‍ട്ട്.   അമേരിക്കന്‍ അഹങ്കാരത്തെ ഞങ്ങള്‍ റിയോയില്‍ പിടിച്ചു കെട്ടിക്കൊള്ളാം
എന്ന ഉറപ്പ് എത്രത്തോളം പീപ്പിള്‍സ് കമ്മ്യൂണിസ്റ്റ്  പാര്‍ട്ടിയെ തൃപ്തിപ്പെടുത്തുമെന്ന് കാലം തെളിയിക്കേണ്ടതാണ്.  ലോക റാങ്കിംഗില്‍ ഒന്നാമനില്‍ നിന്ന് രണ്ടാമനായി പോയതിന്റെ പുകിലാണ് ചൈനയിലെങ്കില്‍ ചൈനയുടെ ഭായി ഭായിമാര്‍ ഇവിടെ ഒരു മാമാങ്കത്തിലാണ്.  ഒരു സ്വര്‍ണ്ണം പോലുമില്ലാതെ അബദ്ധത്തില്‍ കിട്ടിയ വെങ്കലമുള്‍പ്പെടെ നേടിയവര്‍ ബോള്‍ട്ടിനെക്കാള്‍, ഫെല്‍പ്‌സിനെക്കാള്‍ ആദരിക്കപ്പെടുന്ന കാഴ്ചയില്‍ ആര്‍ക്കും അമര്‍ഷമില്ല, അത്ഭുതം പോലുമില്ല.

റിക്കാര്‍ഡ് മെഡല്‍ നേട്ടവുമായി ഇന്ത്യ എന്നൊക്കെ പത്രത്താളുകള്‍ നിറഞ്ഞു കവിയുമ്പോള്‍ നാം എത്രത്തോളം അല്പന്മാരാണെന്ന് ലോകത്തോട് വിളിച്ചു പറയുകയാണ്. അമേരിക്കയും, ചൈനയും, ബ്രിട്ടനും അവരുടെ നേട്ടങ്ങള്‍ നിരത്താന്‍ വാക്കുകളില്ലാതെ വിഷമിക്കുന്നുണ്ടാവും, കാരണം ഇന്ത്യ 'റിക്കാര്‍ഡൊക്കൊ ' അടിച്ചു മാറ്റി കഴിഞ്ഞു. നൂറു വര്‍ഷങ്ങള്‍ മുമ്പുള്ള ലോകമല്ലിത്. ഒരു വരി കുറിച്ചു വച്ചാല്‍ ലോകം മുഴുവന്‍ അതേ നിമിഷം വ്യാപിക്കുന്ന യുഗത്തില്‍ ജമൈക്കക്കാരന്‍ ഇന്ത്യന്‍ പത്രങ്ങളെയും കായിക ലോകത്തെയും എത്രത്തോളം അപഹസിക്കും എന്ന് ആരെങ്കിലും ഊഹിച്ചു നോക്കുന്നുണ്ടോ ? പലതരത്തിലും അപമാനിക്കപ്പെടുന്ന ഇന്ത്യ ഏറ്റവും ഒടുവില്‍ അറിയപ്പെടുന്നത് കോള്‍ഗേറ്റി(coal gate)ന്റെ പേരിലാണത്രേ? അഴിമതിയുടെയും കുംഭകോണത്തിന്റെയും നാട്ടില്‍ നടക്കുന്ന മറ്റൊരു വന്‍ അഴിമതിയാണ് നമ്മുടെ കായിക രംഗവും . മെഡല്‍ നേടിയ താരങ്ങളോടൊപ്പം തീര്‍ച്ചയായും വാഴ്ത്തിയാദരിക്കേണ്ട സുരേഷ് കല്‍മാഡിയെ അവഗണിച്ചത് മാപ്പര്‍ഹിക്കാത്ത പാതകം തന്നെയാണ്.

സ്വപ്‌നങ്ങളെക്കുറിച്ച് ഏറ്റവും കൂടുതല്‍ എഴുതുകയും പ്രസംഗിക്കുകയും ചെയ്തയാള്‍ തന്നെ തന്റെ സ്വപ്‌ന പദ്ധതി വഴിയുലുപേക്ഷിച്ചു കളഞ്ഞതിന്റെ ബാക്കി പത്രം കൂടിയാണ്. ഇന്ത്യയുടെ ഈ ഓട്ടുനേട്ടം ! ബീജിംങ്ങ് ഒളിംമ്പിക്‌സ് ഒരുക്കങ്ങളുടെ കാലത്ത് നമ്മുടെ സ്വപ്‌ന നായകന്‍- സാക്ഷാല്‍ APJ അബ്ദുള്‍ കലാം ഒരു നിര്‍ദ്ദേശം വച്ചിരുന്നു. കായിക രംഗത്ത് ഇന്ത്യ ആഗോള ശക്തിയാകണമെങ്കില്‍ നിരന്തര പരിശീലനം ആവശ്യമാണ്. അതിന് തിരഞ്ഞെടുക്കപ്പെടുന്ന കായിക താരങ്ങളെ പട്ടാളത്തിന് ഏല്‍പ്പിച്ചു കൊടുത്ത് തീവ്ര പരിശീലനത്തിന് വിധേയരാക്കുക എന്നതായിരുന്നു നിര്‍ദ്ദേശം. ബീജീംങ്ങും, ലണ്ടനും കഴിഞ്ഞപ്പോള്‍ അബ്ദുള്‍ കലാംപോലും ആസ്വപ്‌നം മറന്നു കളഞ്ഞതാണ് നമ്മുടെ ദുരോഗ്യം! പി.ടി ഉഷ എന്ന വനിത സ്വന്തം സ്വപ്‌നം താലോലിച്ച് ലണ്ടനില്‍ എത്തിയതുപോലെ ഒരു നിശ്ചയ ദാര്‍ഢ്യം പോലും ഇന്ത്യാമഹാരാജ്യത്തിനില്ലാതെ പോയി എന്നും നമ്മള്‍ വേദനയോടെ ഓര്‍ക്കണം.

ഒളിംമ്പിക്‌സ് വാര്‍ത്താ പേജില്‍ ഞാന്‍ ആദ്യം നോക്കുന്നത് മെഡല്‍ പട്ടികയായിരുന്നു.പത്തോ പതിനഞ്ചോ രാജ്യങ്ങളുടെ പട്ടികയെ മിക്ക പത്രങ്ങളും നല്‍കുമായിരുന്നുള്ളൂ.  അക്കൂട്ടത്തിലൊന്നുമില്ലാതെ പോയ ഇന്ത്യയെ പല പത്രങ്ങളും എടുത്തുയര്‍ത്തി പതിനാറാമന്റെയോ, ഇരുപത്തിയൊന്നാമന്റെയോ സ്ഥാനം നല്‍കി നമ്മെ തൃപ്തിപ്പെടുത്തിക്കൊണ്ടിരുന്നു. സമാപന ദിവസം നമ്മുടെ ഇന്ത്യ എത്ര പിന്നിലാണെന്ന് വ്യക്തമാകുന്ന പട്ടിക പല പത്രങ്ങളും പ്രസിദ്ധീകരിക്കേണ്ടി വന്നു. റിക്കാര്‍ഡ് നേട്ടം നിരത്തിയ പത്രത്താളുകള്‍ എന്റെ മുമ്പില്‍ നിര്‍വികാരമായ ഒരു പാപ ഭാരത്തോടെ കിടന്നു.  കാരണം നമ്മള്‍ തോറ്റു പോയി എന്നു മാത്രമല്ല, ആ പൊള്ളുന്ന സത്യം നമ്മില്‍ നിന്ന് മറച്ചു വയ്ക്കാന്‍ പലരും ശ്രമിക്കുന്നതായും അത്ഭുതപ്പെട്ടു. ആര് ആരെയാണ് കബളിപ്പിക്കുന്നത് ? സത്യം സത്യത്തെ തിരിച്ചറിയണ്ടേ? ഐവറികോസ്റ്റ് എന്ന ദശാംശ രാജ്യത്തിന്റെയത്ര പോലും മേല്‍വിലാസമില്ലാതെ പോയ ഒരു രാജ്യത്തെയോര്‍ത്ത് നാം എന്തിന് വ്യാജ അഭിമാനത്തില്‍ രമിക്കണം?

ഒളിംമ്പിക്‌സ് വെറും ഒരു കായിക മത്സരം മാത്രമല്ല. ലോക രാജ്യങ്ങളുടെ ശാസ്ത്രം, ആസൂത്രണം, ബുദ്ധി, ആരോഗ്യം, ഭരണം തുടങ്ങിയവയൊക്കെ  ഉരച്ചു നോക്കുന്ന വേദിയാണ് ഓരോ മത്സരവും.്അമ്മയുടെ മുലപ്പാലിന്റെ ഗുണമേന്‍മ കൂടി പരിശോധിക്കപ്പെടുന്നതാണ് ഓരോ മത്സരവും. ശരവേഗത്തില്‍ ഒന്നാമതെത്തിയ ഉസൈന്‍ ബോള്‍ട്ടിന്റെ കുതിപ്പിന്റെ കാരണങ്ങള്‍ തെരെഞ്ഞ ശാസ്ത്ര ലോകം ജീനിന്റെയും പ്രോട്ടീനിന്റെയും പ്രാധാന്യവും എടുത്തു പറഞ്ഞു. ജീനിന്റെ കാര്യത്തില്‍ ഏതു ജനവിഭാഗത്തോടും ഒപ്പത്തിനൊപ്പമോ, ഒരു പടി മുന്നിലോ നില്‍ക്കാവുന്ന ഭാരത പാരമ്പര്യത്തിന്റെ ബാറ്റണ്‍ തെന്നി മാറുന്നതു പ്രോട്ടീനിന്റെ കാര്യത്തിലാണ്. ആഗോള ഹ്യൂമന്‍ ഡെവലപ്‌മെന്റ് ഇന്‍ഡക്‌സില്‍ നൂറ്റി മുപ്പത്തിയാറാം സ്ഥാനത്ത് നില്‍ക്കുന്ന   ഇന്ത്യയ്ക്ക് എങ്ങനെയാണ് ഒളിംമ്പിക്‌സില്‍ ഒന്നാമതെത്താന്‍ കഴിയുക? അല്ലെങ്കില്‍ ശ്രദ്ധേയമായ നേട്ടങ്ങളെങ്കിലും ഉണ്ടാക്കാന്‍ കഴിയുക?  അപ്പോള്‍ ഒളിംമ്പിക്‌സിന്റെ തലേന്നാള്‍ ചിന്തിക്കേണ്ട വിഷയങ്ങളൊന്നുമല്ല ഇത്. അടുത്തത്  റിയോയില്‍ കാണാം എന്നു പറയുമ്പോള്‍ ആരുടെയെങ്കിലും ചങ്കു പിടയുന്നില്ലെങ്കില്‍ ഈ ലേഖനത്തിനു പോലും പ്രസക്തി ഇല്ലാതാകുന്നു. 2016ലും ഇതുപോലൊരു ലേഖനം എഴുതേണ്ടി വരുമല്ലോ എന്ന നാണക്കേട് ലേഖകനെ ഇപ്പോഴേ  പിടികൂടിയിട്ടുണ്ട്. കാരണം ബീജിംഗ് ഒളിംമ്പിക്‌സ് കാലത്തും ഈ കൂലിയെഴുത്ത് ഇതുതന്നെ നിരത്തി വച്ചു.  ഉണ്ടായിരുന്ന ഏക സ്വര്‍ണ്ണം കൂടി ഇല്ലാതായതാണ് ബീജിംഗ്‌ലണ്ടന്‍ യാത്ര നമുക്ക് സമ്മാനിച്ച  കുതിപ്പും
കിതപ്പും !

നിലവിലുള്ള അവസ്ഥ തുടരുകയെന്നത് പലരും പുറത്തു പറയാത്ത ഒരു സാമ്പത്തിക സിദ്ധാന്തമാണ് - സ്റ്റാറ്റസ്‌കോ തിയറി . അഞ്ച.ു കൊല്ലത്തിലൊരിക്കല്‍ ഒരു തിരഞ്ഞെടുപ്പ് .കൊടും കൊലപാതകികളും ഖനി കൊള്ളക്കാരുമുള്‍പ്പെടെയുള്ള ഒരു പാര്‍ലമെന്റ്, അവരുടെ അഞ്ചുകൊല്ല്‌ത്തെ  അഭ്യാസങ്ങള്‍, അതിനിടയില്‍ അടിച്ചു മാറ്റപ്പെടുന്ന ലക്ഷം കോടി സ്‌കാമുകള്‍. ഇടയ്ക്ക് പുട്ടിനു പീരയിടുന്നതുപോലെ ഒരന്വേഷണവും അറസ്റ്റും. തിളങ്ങുന്ന ഇന്ത്യയെ ഒരു സാരി കുരുക്കില്‍ ചവിട്ടി കൊല്ലുന്നവര്‍ക്കു വേണ്ടി ഭരണം ചിലപ്പോള്‍ വച്ചുമാറും. അപ്പോഴും മാറാത്ത ഒന്നാണ് ഈ സ്റ്റാറ്റസ്‌കൊ ഭരണ വര്‍ഗ്ഗം. അടിസ്ഥാനപരമായി ഒരു മാറ്റവും സമൂഹത്തില്‍ സംഭവിക്കുന്നില്ല. അല്ലെങ്കില്‍ എങ്ങനെയാണ് ഇന്ത്യ കണ്ട മാന്യന്മാരില്‍ ഒരാളായ  ഡോ.മന്‍മോഹന്‍ സിംഗിന്റെ മൂക്കിന്റെ അകത്ത് കയറി സ്‌പെക്ട്രവും, കല്‍ക്കരിയും ഓരോരുത്തര്‍ അടിച്ചു കൊണ്ടു പോകുന്നത്. കാലും, കൈയും, തലയും മുലയും വരിഞ്ഞുകെട്ടി കിടത്തിയ ഒരു ഗള്ളിവറാണ് ഇന്ത്യന്‍ പ്രധാനമന്ത്രി. ശ്വാസം പോകുന്നു എന്നതിനാല്‍ മരിച്ചിട്ടില്ല എന്നുറപ്പിക്കാം. ഈ മാംസപിണ്ഡത്തിനു മുകളില്‍ കയറി ലില്ലിപുട്ടുകള്‍ മേയുന്നതാണ് ഇന്ദ്രപ്രസ്ഥത്തിലെ ഭരണം. സ്റ്റാറ്റസ്‌കോ തിയറിയുടെ ശക്തമായ വടം കൊണ്ടാണ് ഗള്ളിവറിനെ വരിഞ്ഞുകെട്ടിയിരിക്കുന്നത്. അത് പൊട്ടിച്ചു മാറ്റാന്‍ കെല്‍പ്പുള്ള ഒരാള്‍ ഇന്ത്യയില്‍ ഇനിയും ജനിച്ചിട്ടുണ്ടെന്ന് തെളിയിക്കേണ്ടിയിരിക്കുന്നു. അതുവരെ ഒളിമ്പിക്‌സ് പോലുള്ള ലോക വേദിയില്‍ താഴ്ന്നു പറക്കുന്ന ഒരു പതാക മാത്രമായിരിക്കും മൂവര്‍ണ്ണകൊടി. അതിനെ കുറച്ചു കൂടി താഴ്ത്തി കെട്ടാന്‍ ചില നര്‍ത്തകിമാര്‍ കാല്‍സ്രായിയും കുപ്പായവും ധരിച്ച്  മാര്‍ച്ച് ഫാസ്റ്റില്‍ ഇടിച്ചു കയറും! ഇന്ത്യന്‍ ടീമല്ലേ ആര്‍ക്കും എന്തുമാകാമെന്നും കല്‍മാഡിമാര്‍ എത്രയോ കാലമായി തെളിയിച്ചു കൊണ്ടിരിക്കുന്നു.

നമുക്ക് കായിക താരങ്ങളെ മാത്രം എങ്ങനെ കുറ്റപ്പെടുത്താന്‍ കഴിയും ? ഓരോ വര്‍ഷവും തോല്‍ക്കുന്ന 65% എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികളുടെ പ്രതിനിധികളല്ലേ നമ്മുടെ കായിക താരങ്ങള്‍? ഒരു നോബല്‍ പ്രൈസ് പോലും കൊണ്ടു വരാന്‍ കഴിയാത്ത ശാസ്ത്രജ്ഞരുടെ നാട്ടിലെങ്ങനെ ഒളിംമ്പിക്‌സ് സ്വര്‍ണ മെഡല്‍ ഒഴുകി എത്തും? ഒരോസ്‌ക്കാര്‍ ജേതാവാകണമെങ്കില്‍ സായിപ്പിന്റെ കെയറോഫ് വേണ്ടി വരുന്നതല്ലേ നമ്മുടെ സിനിമാ നേട്ടം. മനുഷ്യന്‍ ചന്ദ്രമണ്ഡലത്തിലിറങ്ങികഴിഞ്ഞു അഞ്ചു പതിറ്റാണ്ടു കഴിഞ്ഞിട്ടും ഒരു ഇന്ത്യാക്കാരനെ ശൂന്യാകാശത്ത് എത്തിക്കാന്‍ കഴിയാത്ത മണ്ണ്ില്‍ സ്വര്‍ണ്ണകൊയത്ത് എങ്ങനെ ഉണ്ടാകും. അടിസ്ഥാനപരമായി അടിമയും അടിയാളനുമായ ഒരു സമൂഹത്തിന്റെ കെട്ടു പൊട്ടിച്ചെറിയാതെ ഒരു കുതിപ്പ് സാധ്യമല്ല. അത്തരം ഒരു പൊട്ടിച്ചെറിയലും മുന്നേറ്റവും കുറഞ്ഞ പക്ഷം ഒരു സ്വപ്‌നമായെങ്കിലും നമ്മള്‍ കൊണ്ടു നടക്കണം. ഒളിംമ്പിക്‌സ് പദ്ധതി കൈ വിട്ട എപിജെയുടെ  വാക്കുകള്‍ തന്നെ കടമെടുത്ത് പറയട്ടേ- 'ഉറങ്ങുമ്പോള്‍ കാണുന്നതല്ല, ഉണര്‍ന്നിരിക്കുമ്പോള്‍ ഉറക്കാത്തതാണ് സ്വപ്‌നം'.

സകലയിടങ്ങളിലും ലോകത്തിലൊന്നാമതെത്തുന്ന ഇന്ത്യ!



Saturday, August 11, 2012

അല്പം ക്യൂരിയോസിറ്റിയുള്ള വാര്‍ത്ത.


എന്താവാം ഇക്കാലത്തെ ആകാംഷ നിറഞ്ഞ വാര്‍ത്ത? ലോക ഒളിംപിക്‌സ് പട്ടികയില്‍ ഇന്ത്യയുടെ താഴെ ഏതെങ്കിലും രാജ്യങ്ങളുണ്ടാകുമോ ? വെട്ടു രാഷ്ട്രീയത്തില്‍  ഇനി ആരൊക്കെ  പ്രതികളാകും?  KPCC ജനറല്‍ സെക്രട്ടറി പദവി കേരള ജനസംഖ്യ കടത്തിവെട്ടുമോ എന്നിങ്ങനെയുള്ള ആകാംഷ വാര്‍ത്തകള്‍ കൊണ്ട് ശരാശരി മലയാളി  കോരിത്തരിച്ചു നില്‍ക്കുകയല്ലേ ?  അതിനിടയ്ക്ക്  അല്പം ക്യൂരിയോസിറ്റി ഉണ്ടാക്കാന്‍ സാധ്യതയുള്ള ഒരു കുഞ്ഞുവാര്‍ത്ത.

2011 നവംബര്‍ 26-ാം തീയതിയാണ് 'ക്യൂരിയോസിറ്റി '  ഫ്‌ളോറിഡയില്‍ നിന്നും കുതിച്ചു പൊങ്ങിയത്. 2012 ആഗസ്റ്റ് 6-ാം തീയതി ചൊവ്വയുടെ ആദ്യചിത്രം ഭൂമിയില്‍ ലഭിച്ചു. ശാസ്ത്രത്തിന്റെ ഈ കുതിപ്പിന് അമേരിക്കന്‍ ഭരണകൂടം ചെലവഴിച്ചത് 14000 കോടി രൂപയാണ്.  ഇനിയുള്ളതാണ് സാക്ഷാല്‍ ക്യൂരിയോസിറ്റി.

ആഗസ്റ്റ് മാസം 5-ാം തീയതിയിലെ ടൈംസ് ഓഫ് ഇന്ത്യയാണ് ഈ കണക്ക് നിരത്തി പറഞ്ഞത്. 12-ാമത്തെ പേജില്‍ മറ്റൊരു റിപ്പോര്‍ട്ടു കൂടി അവര്‍ പറഞ്ഞു വച്ചു. ഇന്ത്യയും .ചൊവ്വാ പരീക്ഷണത്തിന് തയ്യാറാവുന്നു. 2013 അവസാനമാണ് പര്യവേഷണ പദ്ധതി നടപ്പിലാക്കുന്നത്. ചെലവ് 450 കോടി രൂപ ! പത്രഭാഷ കടമെടുത്താല്‍ ഇങ്ങനെ -' The mission world cost around Rs.450 crore equal to a big satellite launch'

ഇന്ത്യയുടെ പര്യവേഷണ വാഹനം ചൊവ്വയുടെ ഭ്രമണപഥത്തില്‍ പഠനം നടത്തും. അമേരിക്കയുടെ  ക്യൂരിയോസിറ്റി ഉപരിതലത്തില്‍ ഇറങ്ങി പഠനം  നടത്തിത്തുടങ്ങി. ഈ ചെറിയൊരു വ്യത്യാസമൊഴിച്ചാല്‍ രണ്ടു പദ്ധതിയും ഏതാണ്ട് ഒന്നു തന്നെയാണ്. ഭൂമിയില്‍ നിന്നും  55 ദശലക്ഷം  കിലോമീറ്റര്‍ അകലെ ഒരു സാറ്റലൈറ്റിനെ എത്തിക്കുക. 2011-ല്‍  അമേരിക്കക്കാരന് 14000 കോടി ചെലവ് വന്നപ്പോള്‍ 2013-ല്‍ ഇന്ത്യക്കാരന്‍ കേവലം 450 കോടിക്ക് ആ പണി ചെയ്യാന്‍ പോകുന്നു. അമേരിക്കന്‍ ബഡ്ജറ്റ്  കൊണ്ട് ഇന്ത്യാക്കാരന് 31 തവണ ചൊവ്വയില്‍ സാറ്റലൈറ്റുകളെ  എത്തിക്കാന്‍ കഴിയും ! ഇതില്‍ ചെറിയ ഒരു ക്യൂരിയോസിറ്റിയില്ലേ ?

Wednesday, August 8, 2012

നിക്ഷേപം 3000 കോടി വരുമാനം 3000 കോടി


മുടക്കു മുതല്‍ ആദ്യവര്‍ഷം തന്നെ തിരിച്ചു കിട്ടുന്ന  ഒരു ബിസ്സിനസ്സ് മോഡല്‍ ഭൂലോകത്തുണ്ടോ? വലിയ ലോകപരിചയമില്ലാത്തതിനാല്‍ ആഗോള സ്ഥിതി വിവരം അറിയില്ല.  കേരള സാഹചര്യത്തില്‍ ഒരു പക്ഷേ വ്യാജമദ്യത്തിലോ, മണലൂറ്റിലോ ഒരു പക്ഷേ ഈ ഇക്വേഷന്‍ നടപ്പിലാകുമായിരിക്കും. പക്ഷേ അവിടെയും, ഓഹരി നല്‍കാത്തതിന്റെ പേരില്‍ ലോക്കല്‍ പോലീസ്, നേതാക്കള്‍ എന്നിവരുടെ ഭീഷണിയുണ്ടാകും. ഇതൊന്നുമില്ലാതെ ധൈര്യമായി  നിക്ഷേപം നടത്തി ലാഭം കൊയ്യാവുന്ന ഒരു പദ്ധതിയുണ്ട്- വിഴിഞ്ഞം മദര്‍ പോര്‍ട്ട് !

 കഴിഞ്ഞവര്‍ഷം 70 ലക്ഷം കണ്ടെയിനറുകള്‍ കയറ്റിയിറക്കി. ഇതില്‍ 28 ലക്ഷത്തോളം കണ്ടെയിനറുകള്‍ മറ്റു പോര്‍ട്ടുകളിലെ ട്രാന്‍സ്ഷിപ്പ്‌മെന്റ് മാര്‍ഗ്ഗത്തിലാണ്  വന്നുപോയത്. ഒരു കണ്ടെയിനര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് നടത്തുമ്പോള്‍ 10,000 രൂപ വ്യാപാരിക്ക് അധികച്ചെലവാകുന്നുവത്രേ.
കൂടാതെ 10 ദിവസത്തെ കാലതാമസവും. വിഴിഞ്ഞം മദര്‍പോര്‍ട്ടുണ്ടായിരുന്നെങ്കില്‍ 28000000X10000 = 2800 കോടി  രൂപ ഒരു വര്‍ഷം  വരുമാനം ലഭിച്ചേനേ ! ലോകത്തിലെതന്നെ ഏറ്റവും  വലിയ മദര്‍പോര്‍ട്ടാകുന്നതിനാല്‍ വിഴിഞ്ഞത്തിന് അയല്‍രാജ്യങ്ങളുടെ ട്രാന്‍സ്ഷിപ്പ്‌മെന്റും ഏറ്റെടുക്കാന്‍ കഴിയും. അതായത് പ്രവര്‍ത്തിച്ചു തുടങ്ങുന്ന വര്‍ഷത്തില്‍ തന്നെ വിഴിഞ്ഞത്തിന് മുടക്കുമുതല്‍ തിരിച്ചു കിട്ടുമെന്നര്‍ത്ഥം ! ഇതിനു പുറമേ കേരളത്തിന്റെയും ഇന്ത്യയുടെയും വ്യവസായവല്‍ക്കരണം വിഴിഞ്ഞം ത്വരിതപ്പെടുത്തും.  ഇതൊക്കെ കൊണ്ടു തന്നെയാണ് ഒരു നൂറു വര്‍ഷമായിട്ടും വിഴിഞ്ഞം ഒരു കാനല്‍ ജലമായി അകന്നു പോകുന്നത്.

സായിപ്പെങ്ങനെ വെടിവെയ്ക്കാതിരിക്കും.


ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കടം വാങ്ങിക്കൂട്ടിയ സംസ്ഥാനമെന്ന ഖ്യാതി ദീദിയുടെ ബംഗാളിനാണ്.  വര്‍ഷം തോറും 22000 കോടി രൂപയോളം പലിശ കൊടുക്കേണ്ടി വരുന്ന  വിധത്തില്‍ 2 ലക്ഷം കോടി രൂപയുടെ കടമാണ് ബംഗാളിയുമയക്കുന്നത്.  ഇത് എഴുതിത്തള്ളാന്‍ വേണ്ടിയാണ് ദീദി ഇടയ്ക്ക് പ്രണബ് ദാദയെ വിരട്ടിയത്.  ദാദ കൊടുത്ത മറുപടി അറിയണ്ടേ? വേണമെങ്കില്‍ നമ്മുടെ സ്വന്തം ബംഗാള്‍ കടം എഴുതിത്തള്ളാം. പക്ഷേ അതൊരു പുലിവാലാണ്. തൊട്ടു പുറകെ പഞ്ചാബ്, കേരളം എന്നിങ്ങനെയുള്ള കടവാലന്മാര്‍ പിടികൂടും. അവരുടെ കടവും എഴുതിതള്ളേണ്ടിവരും. കേരളത്തിന്റെ കടം 90,000 കോടിയായി ചാണ്ടിമാമന്‍ ഉയര്‍ത്തി നിര്‍ത്തിയിട്ടുണ്ട്.

പഞ്ചാബെന്ന രണ്ടാമന്റെ കണക്ക് വ്യക്തമായിട്ടില്ല. എന്തായാലും ലക്ഷം കോടികവിയുമെന്നുറപ്പ് ! കടത്തിന്റെ പിറകെ പഞ്ചാബിനെ മഴയും ചതിച്ചു.  കര്‍ഷകന്‍ കുത്തുപാളയുമെടുത്തു തെരുവിലിറങ്ങിയ നേരത്ത് ക്യാബിനറ്റ് ഒന്നടങ്കം അമേരിക്കയിലേക്ക് വച്ചുപിടിച്ചു.  തെരെഞ്ഞെടുപ്പ്  ഫണ്ടിംഗ് സ്രേതസ്സുകളിലൊന്നായ ഗ്രാമവികസനമന്ത്രി സുര്‍ജിത് സിംഗ് രക്രയുടെ വകയിലൊരു ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍  പങ്കെടുക്കലാണ് ലക്ഷ്യം. പലവഴിക്കും മാര്‍ഗ്ഗത്തിലുമായി  മുഖ്യമന്ത്രിയും മകന്‍ ഉപമുഖ്യമന്ത്രിയും ഉള്‍പ്പെടെ 11 ക്യാബിനറ്റ്  കുതിരകള്‍ അമേരിക്കയിലെ  വിസ്‌കോണ്‍സിലേക്ക് പറന്നിറങ്ങിത്തുടങ്ങി.

പാവം പഞ്ചാബി കര്‍ഷകരെ പറ്റിച്ച് നാടുവിട്ടവരെ ഒരു പാഠം പഠിപ്പിക്കണമെന്ന്  സായിപ്പ്  തീരുമാനിച്ചു. തോക്കുമെടുത്ത് നേരെ ഗുരുദ്വാരയിലേക്ക്  പാഞ്ഞു.  പക്ഷേ  ആളും സമയവും  സായിപ്പിന്  തെറ്റിപ്പോയി. പഞ്ചാബ് ക്യാബിനറ്റിനെ ഒന്നടങ്കം ചുട്ടെരിക്കാന്‍ പുറപ്പെട്ട സായിപ്പിന്റെ മനസ്സലിഞ്ഞു, വിസ്‌കോണ്‍സില്‍  വെടിപൊട്ടി. സായിപ്പെങ്ങനെ വെടിവക്കാതിരിക്കും.

Friday, May 25, 2012

അമേരിക്കന്‍ എംബസി ആനന്ദപുരത്ത് !


ഒട്ടും ആനന്ദം നല്‍കാത്ത വാര്‍ത്തകളാണ് സിറ്റി ഓഫ് ജോയിയില്‍ നിന്നും പുറത്തു വരുന്നത്. ഒരു കാര്‍ട്ടൂണ്‍ വരച്ചതിന്റെ പേരില്‍ ജോദ്പൂര്‍ സര്‍വകലാശാലയിലെ ഒരു പ്രൊഫസര്‍ അറസ്റ്റ്  ചെയ്യപ്പെട്ടു. അസ്വീകാര്യമായ ചോദ്യങ്ങള്‍ നേരിടാന്‍ കഴിയാതെ ഒരു ടി.വിഷോ ബഹിഷ്‌ക്കരിച്ച് പുറത്തിറങ്ങുന്ന മമത ബാനര്‍ജി എന്ന മുഖ്യമന്ത്രി സിറ്റി ഓഫ് ജോയിയുടെ സന്തോഷമെല്ലാം തല്ലിക്കെടുത്തിക്കളഞ്ഞു. ഇടതു ഭരണത്തിന്റെ നെടുങ്കോട്ട തകര്‍ത്തെറിഞ്ഞ ഒരാളില്‍ നിന്ന് ഇത്ര അസഹിഷ്ണുത ബംഗാളികള്‍ മാത്രമല്ല ഒരിന്ത്യാക്കാരനും പ്രതീക്ഷിക്കുന്നില്ല. പ്രതീക്ഷയറ്റു പോകുന്ന ഒരു കാലത്ത് നിന്നു കൊണ്ട് ശുഭ പ്രതീക്ഷയുടെ നാളുകളിലേക്ക് തിരിച്ചു നടക്കാനുള്ള ശ്രമം നാം ബോധപൂര്‍വം നടത്തിയേ പറ്റൂ.

രൂപയുടെ മൂല്യത്തകര്‍ച്ച 54.63 എന്ന സര്‍വകാല റെക്കോര്‍ഡിലെത്തിക്കാന്‍ ഡോ: മന്‍മോഹന്‍സിംഗ് എന്ന സാമ്പത്തിക വിദഗ്ദ്ധന് മാത്രമേ കഴിയൂ. ഈ അഗാധഗര്‍ത്തത്തില്‍ നിന്ന് പിടിച്ചു കയറാന്‍ ഒരു പിടിവള്ളിയുണ്ടോ എന്നതാവണം യഥാര്‍ത്ഥ സിറ്റി ഓഫ് ജോയിയില്‍ ഇരിക്കുന്ന നമ്മുടെ ചിന്ത.

അതിന് രേഖപ്പെടുത്തിയതിനുമപ്പുറമുള്ള ചരിത്രത്തിലേക്ക്്് നമ്മള്‍ ഒരു തീര്‍ത്ഥയാത്ര പോകണം. തമ്പുരു നാദത്തോടൊപ്പം കോര്‍ത്തെടുത്ത ഒരു സംഗീതം അവിടെ  പരന്നൊഴുകുന്നുണ്ട്്്. 

ബാല്യത്തിലെ വിദ്യകളഭ്യസിച്ചും 
താരുണ്യമായാല്‍ വിഷയേ സുഖിച്ചും, 
വാര്‍ദ്ധക്യകാലം മുനിയായി കഴിച്ചും, 
ദേഹത്തെ യോഗാല്‍ ഒടുവില്‍ ത്യജിച്ചും

ഒരു പുരുഷായുസ്സ് എന്താവണമെന്ന്  ഈ നാലു വരികളിലൂടെ  പൂര്‍ണ്ണമായി പഠിപ്പിച്ചുവിട്ട ഒരു തലമുറയുടെ ഇത്തിള്‍ക്കണ്ണികളായി നമ്മളിന്ന്  നമ്മുടെ ജന്മം ജീവിച്ചു തീര്‍ക്കുന്നു.. വരും ദിവസങ്ങളില്‍ ശ്രീബുദ്ധന്റെ ഭൗതീകാവശിഷ്ടങ്ങള്‍ ഒരു യാത്രയ്‌ക്കൊരുങ്ങുകയാണ്. കപിലവസ്തു എന്ന പേരില്‍ അറിയപ്പെടുന്ന ഇവയെ സ്റ്റേറ്റ്്് ഗസ്റ്റായി പരിഗണിച്ചാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ സ്വീകരിക്കാനൊരുങ്ങുന്നത്്്. ആഇ 5-ാം നൂറ്റാണ്ടിലെ ഈ ചരിത്രത്തിനും മുമ്പൊരു ചരിത്രം നമുക്കുണ്ടായിരുന്നു എന്നു പഠിക്കാന്‍ ആര്‍ക്കെങ്കിലും താല്പര്യമുണ്ടോ? ആ ചരിത്ര പഠനം ഇറ്റാലിയന്‍ അഹങ്കാരത്തെ പിടിച്ചു കെട്ടാന്‍ ലോകത്തെയും ഇറ്റലിയെത്തന്നെയും സഹായിക്കും. ഒരു നാട്ടില്‍  നടന്ന അക്രമ വിചാരണ മറ്റൊരു നാട്ടില്‍ നടക്കണമെന്നാവശ്യപ്പെടുന്നത്്് തന്നെ ബാലിശമാണ്. ലോക പട്ടിണി് തലസ്ഥാനമായ ഇന്ത്യയുടെ പ്രധാനമന്തിയോട്്് എന്തും ആവശ്യപ്പെടാമല്ലോ? കൊലപാതകികളെ മുന്‍വിധികളില്ലാതെ തുറന്നു വിടണം. വിചാരണയോ, വിസ്താരമോ ഇറ്റലി നടത്തിക്കൊള്ളാം. അടിമകളായ ഇന്ത്യന്‍ സംവിധാനങ്ങള്‍ ചിലപ്പോള്‍ അതിനും വഴങ്ങിയേക്കും കാരണം റിമോട്ട് കണ്‍ട്രോള്‍ വഴി ഇറ്റലിയാണല്ലോ ഇന്ത്യ ഭരിക്കുന്നത്്?!  കൊലപാതകികള്‍ വിചാരണ കോടതിയുടെ കൂട്ടില്‍  കയറിനിന്നു ജഡ്ജിയെ തന്നെ ചോദ്യം ചെയ്യുന്നതാണ് നമ്മള്‍ വായിച്ചു തീര്‍ക്കുന്ന തിരക്കഥ. പക്ഷേ ആ അഹന്തയ്ക്ക് മൗനം കൊണ്ട്  മറുപടി നല്‍കുന്നത് തികഞ്ഞ അടിമത്തമാണ്. 

ആനന്ദപുരത്തുകാര്‍ക്ക്്് യോജിച്ചതാണോ ഈ മൗനം ? ഉറുപ്പിക മരിയാനാ ട്രെഞ്ചിലേക്ക്്് കൂപ്പുകുത്തുമ്പോഴും നമ്മള്‍ മറുമരുന്നില്ലാതെ വിഷമിച്ചിരിക്കുന്നു. പ്രസിഡന്റ് കുപ്പായം തുന്നി വച്ചിരിക്കുന്ന പ്രണവ കുമാരന് ആ ഒരു ഗതികേടില്‍ നിന്നു കൊണ്ടു തന്നെ രാഷ്ട്രപതി ഭവനിലേക്ക്്് കുതിച്ചെത്താനുള്ള ഊര്‍ജ്ജവും കണ്ടെത്തണം. സാര്‍വ്വദേശീയമായും സാമ്പത്തികമായും വരുതിയില്‍  നില്‍ക്കുന്ന ഇന്ത്യന്‍ പൗരന്് ഒരല്പം ഓജസ്സ് നല്‍കാനുള്ള ശ്രമത്തിലാണ് ആനന്ദപുരത്തുകാരന്‍ കെ.ശിവശങ്കരന്‍ നായര്‍. 

തിരുവനന്തപുരമല്ല, തിരുവാനന്ദപുരമാണ്. ബുദ്ധമതം ലോകം മുഴുവന്‍ കയറ്റുമതി ചെയ്യപ്പെട്ടിരുന്ന ഒരു കാലത്ത്  ഇന്ത്യയില്‍ ഒതുങ്ങി നിന്ന ജൈനന്മാരുടെ നഗരമായിരുന്നു ആനന്ദപുരം. ദൈവത്തിലോ, ദൈവികതയിലോ വിശ്വാസമില്ലാതിരുന്ന ജൈനന്‍മാര്‍ 63 മഹാ പുരുഷമാരെ ലോകത്തിനു സമ്മാനിച്ചു. 24 തീര്‍ത്ഥങ്കരന്‍മാര്‍, 12 ചക്രവര്‍ത്തിമാര്‍, 9 നാരായണന്മാര്‍, 9 ബലഭദ്രന്മാര്‍, 9 പ്രതിനാരായണന്മാര്‍ ഇതിലൊരാളാണത്രേ നമ്മുടെ സാക്ഷാല്‍ ശ്രീകൃഷ്ണന്‍. ഒന്നാംതരം ഒരു സൈന്യാധിപന്‍. ഒരു തുറമുഖ നടത്തിപ്പുകാരന്‍. ദ്വാരക, ലോകത്തിലെ ആദ്യകാല തുറമുഖങ്ങളിലൊന്നായിരുന്നു. ശ്രീകൃഷ്ണന്‍ അതിന്റെ കാര്യക്കാരനും! ദൈവമായി മാറുന്നതിന്റെ  പൂര്‍വാശ്രമം. ആഖജ സര്‍ക്കാര്‍ സാഗര്‍മാല പ്രഖ്യാപിക്കുന്നതിനു മുമ്പു തന്നെ ഇന്ത്യക്കു ചുറ്റും ഒരു

തുറമുഖ ശൃംഖല ഉണ്ടായിരുന്നു. വ്യാപാരമായിരുന്നു പ്രധാന തൊഴില്‍. കയറ്റിയിറക്കുമതിക്കു  വേണ്ട സൗകര്യങ്ങളും സംരക്ഷണവും ചെയ്തു കൊടുക്കുന്നയാളാണ് അവിടുത്തെ പ്രജാപതി. ഹിന്ദുമതം ഏറ്റെടുക്കുന്നതിനു മുമ്പുള്ള ദ്വാരകയുടെ കാലം ആരെങ്കിലും നിര്‍ണ്ണയിച്ചിട്ടുണ്ടോ? അറിയപ്പെടുന്ന ഒരേയൊരു രേഖ 'പെരിപ്ലസ് ഓഫ് ദി എരിത്രിയന്‍ സീ' തന്നെയാണ്. ഈജിപ്റ്റു മുതല്‍ സിറ്റി ഓഫ് ജോയ് വരെ എത്തി നില്‍ക്കുന്ന ഒരു യാത്രാ വിവരണം. പ്രധാനമായും തുറമുഖങ്ങളെ പരാമര്‍ശിച്ചു പോകുന്ന ഈ ചരിത്ര രേഖകളുടെ ഒരു താളു മറിയുമ്പോള്‍ ഒരു കുതിരക്കുളമ്പടി കേട്ടു തുടങ്ങുന്നു. തിരുനെല്‍വേലി അംബാ സമുദ്രം വഴി അനന്തപുരത്തെത്തി വിജയസേനന്റെ മകളെ വിവാഹം കഴിക്കലാണ് ഈ യാത്രയുടെ ലക്ഷ്യം. യാത്രക്കിടയില്‍ വരന്‍ അത്ഭുതാദരങ്ങളോടെ സര്‍വ ചട്ടാനം മഠത്തിന്റെ വാതില്‍ പടിയിലെത്തി ചോദിച്ചത്രേ! ഉത്തരം കുവലയമാലാ ചരിതത്തിലുണ്ട്്. വിഴിഞ്ഞം രാജാവാണ് വിജയസേനന്‍. മകളുടെ വിവാഹ സല്‍ക്കാരകഥകളാണ് കുവലയമാലാ ചരിതം വര്‍ണ്ണിക്കുന്നത്. പെരിപ്ലസ് കഴിഞ്ഞാല്‍ നമുക്കു ലഭിക്കുന്ന ഏക പുസ്തകം. 779ല്‍ രചിച്ചതാകാം എന്ന സൂചന. ഈ ചരിതം നല്‍കുന്ന ചരിത്രബോധം നമ്മളില്‍ പുതിയ രക്തധമനികള്‍ തീര്‍ക്കണം. നളന്ദ, തക്ഷശില  പോലെയല്ല അതിനെക്കാള്‍ പ്രശസ്തമായതോ ആയ സര്‍വചട്ടാനം മഠം എന്ന സര്‍വകലാശാലയുടെ നേരവകാശികളാണ് നമ്മള്‍. നളന്ദയെ ബുദ്ധഭിക്ഷു ലോകം മുഴുവനെത്തിച്ചപ്പോള്‍ സര്‍വചട്ടാനം മഠം ജൈനന്റെ ലാളിത്യത്തില്‍ വിഖ്യാതമായില്ല പക്ഷേ പഠിപ്പിച്ചിരുന്ന വിഷയവൈവിധ്യം കൊണ്ട്്് അന്നു തന്നെ മഠം ശ്രദ്ധേയമായിരുന്നു.നിരീശ്വവര വാദ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നവരില്‍ പലരും പില്‍ക്കാലത്ത് ദൈവങ്ങളായി പരിണമിച്ചു എന്നതാണ് മഠത്തിന്റെ ചരിത്ര പ്രസക്തി. ദൈവങ്ങളെ സൃഷ്ടിച്ച ഒരു സര്‍വകലാശാല! ആനന്ദന്‍ 63 മഹാ പുരുഷന്മാരില്‍ ഒരാള്‍ മാത്രം. ബാല്യവും താരുണ്യവും പിന്നിട്ടു വാര്‍ദ്ധക്യമെത്തിയ ആനന്ദന്‍ മരണാസന്നനായി ഒരിടത്തു കിടന്നു. മഹാ പുരുഷന്മാരുടെ അന്ത്യകാലം അങ്ങനെയാണ്. ദീര്‍ഘ നിദ്രയിലാകുന്ന മഹാപുരുഷന് ഒരു സര്‍പ്പം കാവല്‍ ചുറ്റും . അങ്ങനെ അവസാന നിദ്രയിലായ ആനന്ദന്റെ പേരിലാണ്  തിരുവനന്തപുരം സ്ഥാപിതമായത്. ജൈനമതത്തെ പിന്‍തള്ളി ഹിന്ദു മതം മേല്‍ക്കോയ്മ നേടിയപ്പോള്‍ ആനന്ദന്‍ അനന്തനായി. ആനന്ദപുരം അനന്തപുരവുമായി. നമുക്കൊരു ദൈവത്തെക്കൂടി ലഭിക്കുകയും ചെയ്തു.

കാന്തള്ളൂര്‍ശാലയായി പിന്നീട് പരിണമിച്ച സര്‍വചട്ടാനം മഠത്തിന്റെ നേരവകാശികളെന്ന തിരിച്ചറിവു തന്നെ നമ്മെ പുതിയ സിറ്റി ഓഫ് ജോയിയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിലേക്ക് എത്തിക്കേണ്ടതാണ് വീണ്ടുമൊരു ആനന്ദപുരം!

ഈ ആനന്ദപുരത്തിന് ഇന്ത്യയുടെ നാട്ടു പ്രതാപം  തിരിച്ചു നല്‍കാന്‍ കഴിയുന്ന  വെടിമുരുന്നു ബാക്കിയിരിപ്പുണ്ട്.അല്പം ചൂടു പകര്‍ന്നാല്‍ വര്‍ണ്ണശോഭയോടെ  കത്തിജ്വലിക്കാന്‍ കഴിയുന്ന വെടി മരുന്നിനെ ടി.പി. ചന്ദ്രശേഖരന്റെ ചോര ഏറ്റവും ഒടുവില്‍  നനച്ചു കുതിര്‍ത്തു കളഞ്ഞു. പുതിയ കേരളമിതാണ്. കളത്തിനു പുറത്താണ് കളി. ലക്ഷ്യമില്ലാതെ, കളം പോലും തിരിച്ചറിയാതെയുള്ള ഒരു കളി. പിറവം, നെയ്യാറ്റിന്‍കര, ഒഞ്ചിയം തുടങ്ങിയ അപ്രസക്തമായ കരുക്കള്‍ വച്ചാണ് നമ്മള്‍ കളിക്കാനൊരുങ്ങുന്നത്. സി.പി.എമ്മിനകത്തെ അധികാരതര്‍ക്കമാണ് മലയാളിയുടെ ഭാവി ഭാഗധേയം നിര്‍ണ്ണയിക്കുന്നത്. ഒച്ചിഴയുന്ന കാര്‍ട്ടൂണ്‍ വിവാദമാക്കി ശ്രദ്ധ തിരിച്ചവര്‍ നമ്മെ ഒന്നടങ്കം ഒഞ്ചിയത്തിട്ട് വെട്ടിക്കൊന്നു! കാരണം 2012 ലെ വെല്‍ത്ത് റിപ്പോര്‍ട്ടിലെ ഒരു വരി പോലും നമ്മള്‍ വായിച്ചു നോക്കരുത്. 

ലോക വളര്‍ച്ചാ പട്ടികയില്‍ പത്താം പട്ടികയില്‍ നില്‍ക്കുന്ന ഇറ്റലിയാണ്  നാലാം സ്ഥാനക്കാരനായ ഇന്ത്യയെ വിരട്ടാന്‍  നോക്കുന്നത്. ഗ്രെയിനി ഗില്‍മോറിന്റെ 2010ലെ കണക്ക് പഴയതാണെങ്കിലും ഇന്ത്യക്ക് മാന്യമായ ഒരു സ്ഥാനമുണ്ട്. തൊട്ടു മുമ്പില്‍ മൂന്നു പേരെയു്ള്ളൂ .ജപ്പാന്‍, ചൈന, അമേരിക്ക. ഓരോ രാജ്യത്തിന്റെയും ഉല്‍പാദനവുമായി  താരതമ്യപ്പെടുത്ത്ിയാണ് ഈ കണക്ക് തയ്യാറാക്കിയത്. കൃത്യമായി പറഞ്ഞാല്‍, 38 കൊല്ലത്തിനകം ഇന്ത്യ ലോകത്തിലൊന്നാമതാകും. 85.97 ട്രില്ല്യണ്‍ ഡോളര്‍ സമ്പത്തുമായി. അന്ന് ഇറ്റലി പടിക്ക് ് പുറത്ത്!! നൈറ്റ് ഫ്രാങ്കും, ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സുമൊക്കെ  ഈ പഠനത്തിനു പിന്നിലുണ്ട്. നമുക്ക് ലോകത്തില്‍ ഒന്നാമതെത്താന്‍ കഴിയുമെന്ന് ആരും ഇതുവരെ ഒന്നാം പേജില്‍ അച്ചു നിരത്താത്തതെന്തു കൊണ്ട്? ഒരു ചാനലിലും ബ്രേക്കിംഗ് ന്യൂസാവാത്തതെന്തുകൊണ്ട്? കാരണം ഒഞ്ചിയം ചോര കേരളത്തെ വേറൊരു വിധത്തില്‍ പിന്നെയും ഹൈജാക്ക് ചെയ്‌തെടുത്തു കഴിഞ്ഞു. 

ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്(table from net may be given. www.wealthreport2012.net) നിരത്തുന്നതിനെക്കാള്‍ വ്യത്യസ്തമായ കണക്ക് നിരത്താന്‍ ആനന്ദപുരം വലിയശാലയിലെ മഠത്തിനു കഴിയും. വേണമെന്ന്  വിചാരിച്ചാല്‍ 2025 ല്‍ തന്നെ ഇന്ത്യക്ക് ലോകത്തിലൊന്നാമതെത്താം. 85 

ട്രില്ല്യണിനുമപ്പുറത്തുളള ആസ്തി പടുത്തുയര്‍ത്താനും ഇന്ത്യയ്ക്കും കഴിയും.അതാണ്്് മഠം കരുതി വച്ചിരുന്ന വെടിമരുന്ന്്്. 

തൊടരുത്, അതെടുക്കരുത് എം എസ് വിശ്വനാഥന്‍- പതിറ്റാണ്ടുകള്‍ക്ക്്് മുമ്പ്്് പാടി നമുക്കി മേല്‍ ചാര്‍ത്തിയ വിലക്ക്്. ഈ വിലക്ക്്് പൊട്ടിച്ചെറിയണം. സകല ചട്ടങ്ങളും  പഠിപ്പിച്ചു വിട്ട മഠത്തിന്റെ മണ്ണില്‍ നിന്നു നമ്മള്‍ പുതിയ സ്വപ്‌നങ്ങള്‍  നെയ്തുകൂട്ടണം. അവിടെ ആനന്ദപുരം  പുനര്‍ജനിക്കും. അനന്തപുരിയില്‍ യു.എ ഇ കോണ്‍സുലേറ്റ്്് തുറക്കാന്‍ തീരുമാനമായി. ആനന്ദപുരത്ത്്് അമേരിക്ക എംബസി തന്നെ തുറന്നിരിക്കും.








Friday, May 4, 2012

പൂജപ്പുരയില്‍ ഇറ്റാലിയന്‍ പാസ്ത!


]qP-¸p-c-bn C-äm-en-b³ ]m-kv-X!

N-¸m-¯n hn¹-hw \-S¯n-b ]q-P-¸p-c-bm-bn-cp-¶p I-gn-ª Zn-h-k-§-fn hmÀ-¯-bnÂ. F-¶m C-Xm C-äm-enb³ menu X-c-s¸-Sp-¯n sIm-Sp-¡p-¶ H-cp ]q-P¸p-c hmÀ¯.

X-S-hn I-gn-bp-¶ C-ä-en-¡mÀ-¡v Zn-htk-\ In-«p-¶ `-£-W {I-aw A-dn-bt­? t]-kv-{Sn, tIm¬-^v-f-Ivkv, ]p-gp§n-b ap«, Hmw-eäv, tSm-kväv, ]m-kv-X, Nn-¡³ km³-Uv hn-¨v, km³-Uv hn-¨v F-¤vkv, {_-Uv, e-Êo-\, Nn-¡³ in-jv I-_m-_v F-¶n§-s\ t]m-Ip-¶p C-äm-enb³ menu.

cm-Py-¯n-\I-s¯ \n-b-a-§Ä _m-[-I-aÃm-¯ Ø-e§-sf kv-s]-jy C-¡-tWm-an-Iv tkm¬ F-¶p ]-d-bm-dp­v. {]-tXy-I \n-b-a-§-fp-sS A-Sn-Øm-\-¯n {]-hÀ-¯n-¡p-¶ km-¼-¯n-I hy-h-kmbn-I tI-{µ§Ä. C-Xp-t]m-se C-´y³ P-bn-en-\-I¯pw kv-s]-jy Iw-^À-«-_nÄ tkm¬ D-­m¡n-b Io-gvh-g-¡-am-Wv ]q-P¸p-c \-S-¸n-em-¡n-bn-cn-¡p-¶Xv. C-´y-³ P-bn-en-\I-¯v C-äm-en-b³ \n-baw!
H-cp sIm-e sN-bv-Xmepw sIm-e-¡p-äw X-s¶-bmWv. C-ä-en-¡m-c³ sN-bv-Xm AXv {]n-hn-teP-kv sIm-e-¡p-ä-am-Ip¶p? tIm-S-Xn-bp-sS \nÀt±-i{]-Im-c-am-W{tX C-äm-en-b³ `£-Ww ]q-P-¸p-c-bn hn-f-¼p-¶Xv.

]q-P-¸p-c-bn- A-´n-bp-d-§p-¶ \m-S-³ X-S-hp-Im-cp-sS hn-`-h-§Ä Iq-Sn A-dn-ªm-emWv Cu I-Y ]qÀ-®-am-Ip-¶p-Åq.


Xn-¦Ä       

N-¸m-¯n,N-½´n,
Nm-b       

tNm-dvv, a-Õyw, ssX-cvvv

tNm-dvvv, ]p-gp-¡vvv,I-S-e-¡dn, Nm-b

43cq-] 27 ss]k
-

sNm-Æ       
                 ,,

tNmdv,km-¼mÀ,ssX-cv

tNmdv, I-¸, ]-b-dp-Idn, Nmb

28 cq-] 93 ss]k

_p-[³       
                 ,,

tNm-dv, a-Õyw, ssX-cvvv

tNm-dvvv,]p-gp-¡vv,I-S-e-¡-dn,
Nm-b

43cq-] 27 ss]k

hym-gw       
                 ,,

tN-mdvv,km-¼mÀ,ssX-cvvv

tNmdv, I-¸, ]-b-dp-Idn,
Nm-b

28 cq-] 93 ss]k

sh-Ån       
                 ,,

tNm-dvv,]bÀ, ssX-cvvv

tNm-dvvv, ]p-gp-¡vv,I-S-e-¡dn,- Nm-b

29cq-] 98 ss]k     

i-\n       
                 ,,

tNm-dv, B-«n-d-¨n,
D-cp-f-¡n-g-§vv, ssXcvv

tNm-dvvv, ]p-gp-¡vv,I-S-e-¡dn,- Nm-b

47cq-] 89 ss]k                

RmbÀ
                 ,,

tN-mdvv,
km-¼mÀ,ssX-cvvv

tNmdv, I-¸, ]-b-dp-Idn,
Nm-b

35cq-] 40 ss]k


 km-bn-¸n-s\ I-­-t¸mÄ H-cn-¡Â Iq-Sn \-½Ä I-hm-¯p a-d¶p!